ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസില്‍ തെറ്റ് ആര് ചെയ്താലും സഭയ്ക്ക് അപമാനകരമെന്ന് എം സൂസൈപാക്യം.
തിരുവനന്തപുരം: ജലന്ധര് ബിഷപ്പിനെതിരായ പീഡന കേസില് തെറ്റ് ആര് ചെയ്താലും സഭയ്ക്ക് അപമാനകരമെന്ന് ലത്തീന് കത്തോലിക്ക സഭ ആര്ച്ച് ബിഷപ്പ് എം സൂസൈപാക്യം. പരാതി അവഗണിച്ചിട്ടുണ്ടെങ്കില് സഭ അതിന് മറുപടി പറയണം. തെറ്റ് ആരുചെയ്താലും തിരുത്തലും ശിക്ഷയുമുണ്ടാകും. നിന്ദ്യമായ പ്രവര്ത്തികളിലേക്ക് പോകുന്നതിന് ന്യായീകരണമില്ല. നീതി നടപ്പാക്കണമെന്നും സഭ ആര്ച്ച് ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.
അതേസമയം, ജലന്ധര് ബിഷപ്പിൽ നിന്നും കന്യാസത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിയെന്ന് സ്ഥിരീകരിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ. സഭാ നേതൃത്വത്തിന് പരാതി അറിയിക്കാൻ നിര്ദ്ദേർശിച്ചുവെന്നും അന്വേഷണ സംഘത്തോട് ബിഷപ്പ് വ്യക്തമാക്കി. ഇതിനിടെ ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന് കന്യാസ്ത്രീ സന്യാസി സമൂഹത്തിന് നൽകിയ കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
ജലന്ധർ ബിഷപ്പിന്റെ പീഡനവിവരം സഭാ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നൽകിയ മൊഴി. കുറവിലങ്ങാട് പള്ളി വികാരി .പാലാ ബിഷപ്പം ,കർദ്ദിനാൾ മാര് ജോര്ജ്ജ് ആലഞ്ചേരി എന്നിവരെയാണ് സമീപിച്ചതെന്ന് രഹസ്യ മൊഴിയില് കന്യാസ്ത്രീ വ്യക്തമാക്കിയത്.
