തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ രക്ഷാപ്രവർത്തനത്തിലും പുനരധിവാസ പാക്കേജിലും അതൃപ്തിയെന്ന് തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. മത്സ്യതൊഴിലാളികളുടെ വികാരമാണ് സമരത്തിലൂടെ സഭ പങ്കുവയ്ക്കുന്നതെന്ന് എം. സൂസപാക്യം വിശദമാക്കി. കാണാതായവരെ കണ്ടെത്താൻ അടിയന്തര നടപടി വേണമെന്ന് സുസെപാക്യം ആവശ്യപ്പെട്ടു. അതേസമയം സഭയുടെ വികാരം ന്യായമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ എങ്ങനെ നടപ്പാക്കണമെന്നതിനെ കുറിച്ച് വ്യക്തമായ അഭിപ്രായം ഉണ്ടെന്നും ഇത് സർക്കാറിനെ അറിയിക്കുമെന്നും വിവാദത്തിനില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.