പാസ്പോര്‍ട്ട് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതോടെ സുഷമ സ്വരാജിനെതിരെ രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു
ദില്ലി: മിശ്രവിവാഹിതരായ ദമ്പതികള്ക്ക് പാസ്പോര്ട്ട് നിഷേധിച്ച ഉദ്യോഗസ്ഥന് നേരെ നടപടിയെടുത്തതിലെ വിമര്ശനങ്ങള്ക്ക് രസകരമായ രീതിയില് മറുപടി നല്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ലഖ്നൗ പാസ്പോര്ട്ട് ഓഫീസില് വച്ച് മതത്തിന്റെ പേരില് അപമാനിക്കുകയും പാസ്പോര്ട്ട് നിഷേധിക്കുകയും ചെയ്തതായി യുവതിയുടെ പരാതി ഉയര്ന്നത്. വിദേശ സന്ദര്ശനത്തില് ആയിരുന്ന സുഷമ സ്വരാജ് യുവതിയുടെ പരാതിയില് പാസ്പോര്ട്ട് ഓഫീസിലെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിരുന്നു.
ജൂണ് 17 മുതല് 23 വരെ രാജ്യത്തിന് പുറത്തായിരുന്നു. എന്റെ അഭാവത്തില് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. നിരവധി ട്വീറ്റുകള് കൊണ്ട് ആദരിക്കപ്പെട്ടിരുന്നു. അവയെനിക്ക് ഇഷ്ടപ്പെട്ടു അവയില് ചിലത് ഷെയര് ചെയ്യുന്നുവെന്ന കുറിപ്പോടെയാണ് സുഷമ സ്വരാജ് ട്വീറ്റുകള്ക്ക് മറുപടി നല്കുന്നത്.
സുഷമ സ്വരാജ് ഇഷ്ടമായത് എന്ന കുറിപ്പില് ഷെയര് ചെയ്തിരിക്കുന്ന ട്വീറ്റുകളില് മിക്കവയിലും ജാതീയമായ അധിക്ഷേപം നിറഞ്ഞവയാണ്. പാസ്പോര്ട്ട് ഓഫീസര് വികാസ് മിശ്രയ്ക്കെതിരെ നടപടിയെടുത്തതോടെ സുഷമ സ്വരാജിനെതിരെ രൂക്ഷമായ രീതിയില് ട്വിറ്ററില് പ്രതികരണം ഉണ്ടായിരുന്നു. രാജ്യത്തെ ഹിന്ദുക്കളുടെ അന്തസ് നഷ്ടപ്പെടുത്തിയ സ്ത്രീ എന്ന രീതിയില് വരെ സുഷമയ്ക്കെതിരെ വിമര്ശിച്ചവര് ഉണ്ടായിരുന്നു. ഒരാഴ്ച നീണ്ട ഇറ്റലി, ഫ്രാന്സ്, ലക്സംബര്ഗ്, ബെല്ജിയെ എന്നീ രാജ്യങ്ങളിലെ സന്ദര്ശനത്തിന് ശേഷം മടങ്ങിയെത്തിയതിന് ശേഷമായിരുന്നു സുഷമയുടെ മറുപടി.
