മിശ്രവിവാഹിതര്‍ക്ക് പാസ്പോര്‍ട്ട് തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം ഉറച്ച നിലപാടുമായി വിദേശകാര്യമന്ത്രാലയം
ദില്ലി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സംഘപരിവാര് അനുകൂലികളുടെ സൈബര് അക്രമണം തുടരുന്നതിനിടെ മിശ്രവിവാഹിതര്ക്ക് പാസ്പോര്ട്ട് നല്കിയതിനെ ന്യായീകരിച്ച് മന്ത്രാലയം. പാസ്പോര്ട്ട് നല്കിയത് നിയമപ്രകാരമെന്ന് വിശദീകരിച്ച മന്ത്രാലയം തെറ്റായ പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തന്വി സേത്തിന് പാസ്പോര്ട്ട് നല്കിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതോടെ എല്ലാ തെറ്റായ പ്രചരണങ്ങളും അവസാനിക്കുമെന്ന് കരുതുന്നു. യു.പി തന്വി സേത്തിനും ഭര്ത്താവ് മുഹമ്മദ് അനസ് സിദ്ദിഖിക്കും പാസ് പോര്ട്ട് അനുവദിച്ചതിൽ ഒരു തെറ്റുമില്ലെന്ന് വിദേശകാര്യമന്ത്രാലയം ഉറച്ച സ്വരത്തിൽ വിശദീകരിക്കുന്നു. പാസ് പോര്ട്ടിനായി മതംമാറാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ സംഘപരിവാര് അനുകൂലികളടക്കം മന്ത്രിക്കെതിരെ നടത്തിയ നടത്തിയ സൈബര് ആക്രമണത്തെ വകവയ്ക്കുന്നില്ലെന്നാണ് വിദേശമന്ത്രാലയത്തിന്റെ നിലപാട്.
തന്വി സേത്തിന് പാസ്പോര്ട്ട് നല്കിയതിനെ എതിര്ത്ത് യു.പി പൊലീസ് നല്കിയ റിപ്പോര്ട്ടും മന്ത്രാലയം തള്ളുന്നു. അപേക്ഷക ഇന്ത്യൻ പൗരനാണോ, കേസുണ്ടോ എന്നിവ മാത്രം നിയമപ്രകാരം പൊലീസ് പരിശോധിച്ചാൽ മതി.എന്നാൽ വിവാഹ സര്ട്ടിഫിക്കറ്റും മേല്വിലാസവും സ്വമേധായ പരിശോധിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ റിപ്പോര്ട്ട് തയ്യാറാക്കിയത്. എന്നാല് ഈ വിഷയത്തിൽ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിമര്ശനം.
