ദില്ലി: അവിഹിതബന്ധം സംശയിച്ച് മകന്റെ മുന്നില്‍വെച്ച് ഭാര്യയെ കൊലപ്പെടുത്തി. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. മകന്‍ ഉറങ്ങുകയാണെന്ന് കരുതിയാണ് കൊല നടത്തിയത്. എന്നാല്‍ സ്വന്തം അമ്മ കൊലചെയ്യപ്പെടുന്നത് നാലുവയസുകാരനായ മകന്‍ കണ്ടു. അച്ഛനാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കിയതും മകനാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി അവിഹിതബന്ധവുമായി ബന്ധപ്പെട്ട് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊമ്പതുകാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ യുവാവിനെ അംബര്‍ഹൈ ഗ്രാമത്തില്‍നിന്നാണ് പൊലീസ് പിടികൂടിയത്. ദമ്പതികള്‍ക്ക് മൂന്നു കുട്ടികളുണ്ട്. സംഭവം നടക്കുമ്പോള്‍ രണ്ടു കുട്ടികള്‍ ഉറക്കത്തിലായിരുന്നു.