കാസര്‍കോട്: കാസര്‍കോടിനെ നടുക്കിയ പെരിയആയമ്പാറയില്‍ താഴത്തു പള്ളം വീട്ടില്‍ സുബൈദയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മോഷണശ്രമം തന്നെയെന്നു സ്ഥിരീകരിച്ചു. സംഭവത്തില്‍ ബദിയടുക്ക സ്വദേശിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ജനുവരി 19നായിരുന്നു കൈകാലുകള്‍ ബന്ധിച്ച സുബൈദയെ കൊലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മേശപ്പുറത്തു രണ്ടു ഗ്ലാസുകളിലായി നാരങ്ങവെള്ളവും ഉണ്ടായിരുന്നു. ഇതിന്റെ ഡി എന്‍ എ പരിശോധനയാണു പ്രതികളെ കുടുക്കിയത്. 

തുടക്കത്തില്‍ തെന്ന സുബൈദയുമായി പരിചയം ഉള്ളവരാണു കൊലപാതകം നടത്തിയത് എന്നു പോലീസ് സംശയിച്ചിരുന്നു. 65 കാരിയായ ഇവരെ പ്രതികള്‍ക്കു നേരിട്ടു പരിചയം ഉണ്ടായിരുന്നു. ഇതു മുതലെടുത്തു മോഷണശ്രമമായിരുന്നു ലക്ഷ്യം. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും അപഹരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതികളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. നാളെ രാവിലെ അറസ്റ്റ് രേഖപ്പെത്തുമെന്നാണു പോലീസ് വ്യക്തമാക്കിരിക്കുന്നത്.