ഭാരതത്തിന്‍റെ സ്വച്ചത ഹി സേവ ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള പരിപാടികൾ ഒമാനിലും സംഘടിപ്പിക്കുമെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്ര മണി പാണ്ഡേ. ഒമാൻ സർക്കാരുമായി ചേർന്നും, രാജ്യത്തെ സന്നദ്ധ സംഘടനകളുമായി സഹകരിച്ചും വിവിധ പരിപാടികൾ സംഘടിപ്പിക്കുമെ ന്ന് അദ്ദേഹം പറഞ്ഞു.ഒമാനിലെ ഇന്ത്യൻ സമൂഹത്തിനും ബോധവത്കരണ പരിപാടികൾ അസ്സൂത്രണം ചെയ്തിട്ടുണ്ട് .
സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായിട്ടുള്ള " സ്വച്ചത ഹി സേവ " ക്യാമ്പയിൻ വഴി രണ്ടായിരത്തി പത്തൊൻപതു ഒക്ടോബർ രണ്ടിനകം സമ്പൂർണ ശുചിത്വമുള്ള ഇന്ത്യയാണ് ലക്ഷ്യമിടുന്നത് . ഗാന്ധിജിയുടെ നൂറ്റി അൻപതാം ജന്മ വാർഷികത്തിന്റെ ഭാഗമായിട്ടാണ് ഭാരത സർക്കാർ ശുചിത്വ ക്യാമ്പയിൻ ആരംഭിച്ചതെന്ന് സ്ഥാനപതി ഇന്ദ്ര മണി മസ്കറ്റ് ഇനിടാൻ എംബസ്സിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .
ഒമാനിൽ സ്ഥിരമായി താമസിച്ചു വരുന്ന ഇന്ത്യക്കാർ , തങ്ങൾ താമസിച്ചു വരുന്ന സ്ഥലത്തും , തൊഴിൽ ചെയ്യുന്നിടത്തും ശുചിത്വം ഉറപ്പാക്കി " സ്വച്ചത ഹി സേവ " ക്യാമ്പയ്‌നിൽ അണിചേരണമെന്നു സ്ഥാനപതി പ്രവാസികളോട് ആവശ്യപെട്ടു .
ശുചിത്വത്തിനു വളരെ മുൻ പന്തിയിൽ നിൽക്കുന്ന ഒമാനിൽ ശുചികരണം ലക്‌ഷ്യം വെച്ചു നടത്തുന്ന ഈ സംഘടിത പ്രവർത്തനത്തിന് സമൂഹത്തിന്റെയും, മറ്റു സന്നദ്ധ സംഘടനകളുടെയും സഹകരണം ഇതിനകം ഇന്ത്യൻ എംബസ്സി ഉറപ്പാക്കി കഴിഞ്ഞു.
