രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശുചിത്വ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.ഇന്ന് മുതല്‍ ഗാന്ധി ജയന്തിവരെ അതിനുള്ള പരിശ്രമമാണന്നും മോദി 

ദില്ലി: ഇന്ത്യയില്‍ ആകെ 9 കോടി കക്കൂസുകള്‍ നിര്‍മ്മിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വച്ഛ് ഭാരത് പദ്ധതി 90 ശതമാനം വിജയമാണെന്നും കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണയജ്ഞമായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കമിട്ട് സംസാരിക്കവെ മോദി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ശുചിത്വ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം.ഇന്ന് മുതല്‍ ഗാന്ധി ജയന്തിവരെ അതിനുള്ള പരിശ്രമമാണന്നും മോദി പറഞ്ഞു. 

ചടങ്ങില്‍ മോദിയ്ക്കൊപ്പം അമൃതാനന്ദമയി ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. അമിതാഭ് ബച്ചന്‍, സത്ഗുരു, രത്തന്‍ ടാറ്റ, ആര്‍മി ഉദ്യോഗസ്ഥര്‍ എന്നിവരുമായും മോദി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയ്ക്കൊപ്പം പ്രവര്‍ത്തിച്ചവരെ സല്യൂട്ട് ചെയ്യുന്നുവെന്നും മോദി വ്യക്തമാക്കി. 

കേന്ദ്രസര്‍ക്കാരിന്‍റെ ശുചീകരണ യജ്ഞമായ സ്വച്ഛതാ ഹി സേവയ്ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു മോദി. മഹാത്മാഗാന്ധിയുടെ 150 ാം ജന്മ വാര്‍ഷികാചരണം ഒക്ടോബര്‍ രണ്ടിന് തുടങ്ങുന്ന സാഹചര്യത്തിലും സ്വച്ഛ ഭാരത് മിഷൻ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തിലുമാണ് സ്വച്ഛതാ ഹി സേവ യഞ്ജത്തിന് കേന്ദ്രം തുടക്കമിട്ടിരിക്കുന്നത്.