തിരുവനന്തപുരം: ലൈംഗികപീഡനത്തിനിടെ പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയത് സ്വാമി. പീഡനശ്രമത്തിനിടെ പെൺകുട്ടി കത്തി പിടിച്ച് വാങ്ങുകയായിരുന്നു. പെൺകുട്ടിയെ വിലിച്ചിഴച്ചാണ് സ്വാമി ഗംഗേശാനന്ദ തീർത്ഥപാദര്‍ മുറിക്കുള്ളിലേക്ക് കൊണ്ടുപോയത്.

ഇതിനിടെ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് . തിരുവനന്തപുരം മെഡിക്കൽ കോളേജ് സിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .