സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാൽസംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

First Published 11, Mar 2018, 4:15 PM IST
Swami Gangesananda follow up
Highlights
  • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്
  • ബലാൽസംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ കുറ്റപത്രം  സമർപ്പിക്കും.  ബാഹ്യപ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി പൊലീസ് തളളികളഞ്ഞു. അന്തിമ റിപ്പോർട്ട് നിയമോപദേശത്തിന് നൽകി.

വീട്ടുനുള്ളിൽ നടന്ന ബലാൽസംഗം ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. സ്വാമിയുടെ സഹായി അയ്യപ്പാദസിൻറെ പ്രേരണയാൽ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി . പക്ഷെ സംഭവത്തിനു പിന്നിൽ ഗൂഡാലോചനക്കുള്ള വെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിൻറെ നിഗമനം. ഒരു വനിത എഡിജിപിക്കു് പങ്കുണ്ടെന്ന ഗംശേശാനന്ദയുടെ പരാതിയും ക്രൈം ബ്രാഞ്ച് തള്ളുന്നു.

കുഴഞ്ഞുമറിഞ്ഞ കേസായതിനാൽ വിശദമായ നിയമോപദേശത്തിനും ശേഷമായിരിക്കും ക്രൈം ബ്രാ‍ഞ്ച് കുറ്റപത്രം കോടതിയിൽ സമ‍ർപ്പിക്കുക. അതേ സമയം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വീണ്ടും സ്വാമി ഗംഗേശാനന്ദ ശസ്ത്രികക്ക് വിധേയനായി. വിദഗ്ദ ചികിത്സ ഇപ്പോള്‍ നടന്നുവരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ജനനേന്ദ്രിയും ആദ്യം തുന്നിചേർത്തത്.

 

loader