തിരുവനന്തപുരം: തിരുവനന്തപുരം പിരപ്പന്‍കോട്ടെ അന്താരാഷട്ര നീന്തല്‍ കുളത്തില്‍ മത്സരത്തിനിടെ പരിശീലകന്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുന്‍ ദേശീയ മെഡല്‍ ജേതാവ് കൂടിയായ പരിശീലകന്‍ കെ.ബാബുവിന്റെ അന്ത്യം. സംസ്ഥാന സീനിയര്‍ അത്‍ലറ്റിക് ചാമ്പ്യന്ഷിപ്പ് മത്സരങ്ങള്‍ ചുക്കാന്‍ പിടിക്കുന്ന തിരക്കിനടിയിലാണ് കെ.ബാബുവിന്റെ വിടവാങ്ങിയത്.

പിരപ്പന്‍കോട്ടെ അന്താരാഷ്‌ട്ര നീന്തല്‍ക്കുളത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കവേ, അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.സഹപ്രവര്‍ത്തകര്‍ തൊട്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരള അക്വാട്ടിക് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ആറ് വര്‍ഷമായി തുടരുന്ന ആളാണ് കെ.ബാബു.ബാക്ക് സ്ട്രോക്ക് ഇഷ്‌ട ഇനമായ കെ.ബാബു എഴുപതുകളിലെ മികച്ച താരം കൂടിയായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

തലസ്ഥാനത്തെ കായിക രാഷ്‌ട്രീയ സാമൂഹിത രംഗത്തെ പ്രമുഖര് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരിശീലനത്തെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു, പുതുക്കിയ മത്സരക്രമം പിന്നീട് അറിയിക്കും.