കൊച്ചി: സിറോ മലബാർ സഭയിലെ ഭൂമിയിടപാടില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ മാർപ്പാപ്പക്ക് കത്തയച്ചു. മദർ തെരേസ ഗ്ലോബൽ ഫൗണ്ടേഷന്റെ പേരിലാണ് ഒരു വിഭാഗം വിശ്വാസികള്‍ വത്തിക്കാനെ സമീപിച്ചിരിക്കുന്നത്. ഭൂമിയിടപാട് വിഷയത്തില്‍ വിമത വിഭാഗം വൈദികരും മാർപ്പാപ്പക്ക് പരാതി നൽകും.