സഭാവിശ്വാസിയായ മാര്‍ടിന്‍ പയ്യപ്പള്ളില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക.

സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സഭാവിശ്വാസിയായ മാര്‍ടിന്‍ പയ്യപ്പള്ളില്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. 

ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചുവെന്നും ഡിവിഷന്‍ ബെഞ്ച് സ്റ്റേ നീക്കി അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തൊ ഇതേ ആവശ്യവുമായി ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഹൈക്കോടതിയോട് തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ട് കേസ് തീര്‍പ്പാക്കുകയായിരുന്നു. ഹൈക്കോടതി തീരുമാനമെടുക്കാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ വീണ്ടും സുപ്രീംകോടതിയില്‍ എത്തിയത്.