സീറോ മലബാര്‍ സഭാ ഭൂമിയിടപാട്  പ്രശ്നപരിഹാരത്തിന്  വിശ്വാസികള്‍ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റര്‍

അങ്കമാലി:സീറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ അനുനയ നീക്കത്തിന് ശ്രമം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും പുതിയ അഡ്മിനിസ്ട്രേറ്റര്‍. ഇതിനായ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ് മാര്‍ ജേക്കബ് മനത്തോടത്ത്.

അനാവശ്യ ചര്‍ച്ച വേണ്ടെന്നും മാര്‍ ജേക്കബ് മനത്തോടത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അഡ്മിനിസ്ട്രേറ്റര്‍ ഇല്ലാത്തപ്പോള്‍ ചുമതല ഫാ. വര്‍ഗീസ് പൊട്ടയ്ക്കലിനാണ്. സഹായ മെത്രാന്മാര്‍ ഉണ്ടായിരിക്കെയാണ് തീരുമാനം.