പള്ളികളില്‍ യോഗ ഉള്‍പ്പെടുത്തിയതിനെതിരെ സീറോ മലബാര്‍ സഭ

First Published 4, Apr 2018, 12:35 PM IST
syro malabar sabha on yoga practice in church
Highlights
  • ആരാധനാക്രമത്തിൽ യോഗ ഉൾപ്പെടുത്തുന്നതിനെതിരെ സിറോ മലബാർ സഭ

വയനാട്: അതിരൂപതകളിലെ ആരാധനാക്രമത്തിൽ യോഗ ഉൾപ്പെടുത്തുന്നതിനെതിരെ സിറോ മലബാർ സഭയിലെ ഒരു വിഭാഗം ബിഷപ്പുമാർ. യോഗയുടെ മറവിൽ സംഘപരിവാർ വർഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രോത്സാഹിപ്പിക്കുകയാണെന്ന് മെത്രാൻ സമിതി അംഗം ബിഷപ് ജോസഫ് കല്ലറങ്ങാട് മാനന്തവാടി രൂപത ബുള്ളറ്റിനിലെ ലേഖനത്തിലൂടെ വ്യക്തമാക്കി.

ഫരീദാ ബാദ് , മാണ്ഡ്യ രൂപതകളിൽ യോഗ ആരാധാനാക്രമത്തിന്‍റെ ഭാഗമാക്കിയതിന്‍റെ പശ്ചാത്തലത്തിലായിരുന്നു ലേഖനം. എന്നാൽ യോഗ ഒഴിവാക്കണമെന്ന് മെത്രാൻ സമിതി തീരുമാനിച്ചിട്ടില്ലെന്നും ഇതേക്കുറിച്ച് സമിതി തീരുമാന പ്രകാരം പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഭാരവാഹികൾ പറയുന്നത്. 

loader