തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥലങ്ങളില്‍ ഇരിക്കാം പുതിയ മന്ത്രിസഭാ തീരുമാനം‍
തിരുവനന്തപുരം:കേരളത്തിലെ തുണിക്കടകളും ജ്വല്ലറികളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില് തൊഴിലാളികള്ക്ക് ഇരിപ്പിടം നിര്ബന്ധമാകുകയാണ്. ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. തൊഴില്സ്ഥലങ്ങളില് നിന്ന് ജോലി ചെയ്യുന്നതിനെതിരെ ഏറെകാലമായി തൊഴിലാളികള് നടത്തിവന്ന പ്രക്ഷോഭങ്ങള്ക്കാണ് ഇന്നലത്തെ മന്ത്രിസഭ തീരുമാനത്തിലൂടെ അവസാനമായത്.
ആലപ്പുഴ സീമാസിലെ സമരസഖാക്കള്ക്ക് അഭിവാദ്യങ്ങള് അര്പ്പിച്ച് പുതിയ മന്ത്രിസഭാ തീരുമാനം ധനമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ്.വ്യാപാര സ്ഥാപനങ്ങളിലെ ചൂഷണങ്ങള്ക്കെതിരെ തൊഴിലാളികള് നേടിയ ആദ്യത്തെ വിജയമായിരുന്നു ആലപ്പുഴ സീമാസില് തൊഴിലാളികള് നടത്തിയ സമരം. അന്ന് നേടിയെടുത്ത പല അവകാശങ്ങളും ഇപ്പോള് നിയമവ്യവസ്ഥയുടെ ഭാഗമാകുകയാണ്. തുണിക്കടകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും ഇരുന്നുകൊണ്ട് ജോലി ചെയ്യാനുള്ള അവകാശം നിയമത്തിന്റെ ഭാഗമായതോടെ തൊഴിലാളി അവകാശങ്ങളുടെ ചരിത്രത്തില് കേരളം പുതിയ ഒരു ഏട് കൂടി എഴുതിചേര്ക്കുകയാണെന്ന് മന്ത്രി കുറിച്ചു.
