ശബരിമല: ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ചെര്‍പ്ലശ്ശേരി സ്വദേശിയാണ്. മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയാണ് ടി എം ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി. രാവിലെ സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ പതിനഞ്ച് പേരില്‍നിന്നാണ് ടി എം ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരിയെ അടുത്ത ഒരുവര്‍ഷത്തേക്കുള്ള പുറപ്പെടാ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തില്‍നിന്ന് വന്ന നവനീത് വര്‍മ്മ എന്ന അയ്യപ്പനാണ് നറുക്കെടുപ്പ് നടത്തിയത്. ചങ്ങനാശേരി സ്വദേശി എം മനുകുമാറിനെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു. പതിനൊന്ന് പേരില്‍നിന്നാണ് മാളികപ്പുറം മേല്‍ശാന്തിയായി മനുകുമാറിനെ തെരഞ്ഞെടുത്തത്. മലയാള മാസം വൃശ്ചികം ഒന്നിന് ഇരുവരും ചുമതലയേറ്റെടുക്കും.