ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾക്ക് പരോൾ നൽകില്ല . പരോൾ നൽകണമെന്ന അപേക്ഷ ജയിൽ ഉപദേശക സമിതി തള്ളി. കൊലപാതക കേസ് പ്രതികൾക്ക് പരോൾ നൽകേണ്ടെന്ന് കമ്മറ്റി തീരുമാനം. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പടെ അഞ്ച് പേർക്ക് പരോൾ അനുവദിക്കുന്ന കാര്യമായിരുന്നു കമ്മറ്റി ചര്‍ച്ച ചെയ്‍തത്.