Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിൽ മന്ത്രി

സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കും. 

T P Ramakrishnan speaks about the growth of ITI
Author
Chengannur, First Published Jan 17, 2019, 10:54 AM IST

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ. കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കും. 

മികവിന്‍റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ കോഴ്സുകൾ തുടങ്ങും. കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്സുകൾ നിര്‍ത്തലാക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികൾക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാൻ സര്‍ക്കാര്‍ മുൻകയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്ഷോപ്പുകളുടെ പോരായ്മകൾ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.  

ചെങ്ങന്നൂരിൽ പുതുതാതി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വനിത ഐടിഐ ഹോസ്റ്റലും മന്ത്രി ഉദ്ഘാടനം ചെയ്തു. 74 കോടി രൂപയുടെ വികസന പദ്ധതിയാണ് ചെങ്ങന്നൂര്‍ ഐടിഐയ്ക്കായി സര്‍ക്കാര്‍ അനുമതി നൽതിയത്. ജില്ലയിൽ സംഘടിപ്പിച്ച തൊഴിൽ മേള സ്പെക്ട്രം 2019ഉം മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ-പത്തനംതിട്ട ജില്ലകളിൽ പ്രളയബാധിത പ്രദേശങ്ങളിൽ സേവനം അനുഷ്ടിച്ച നൈപുണ്യ കര്‍മ്മസേനാ പ്രവര്‍ത്തകരെ മന്ത്രി ആദരിച്ചു. 

Follow Us:
Download App:
  • android
  • ios