ഡിജിപി ടി പി സെന്‍കുമാറിന്റെ നിയമന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കേരളാ അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിലേക്ക് സെന്‍കുമാറിനെ നേരത്തെ ശുപാര്‍ശ ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ നിയമനം വൈകുന്നത് ചോദ്യം ചെയ്‍ത് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി.