സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ സെൻകുമാർ. സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സെന്‍കുമാര്‍.
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിക്കെതിരെ മുൻ പൊലീസ് മേധാവി ടി പി സെൻകുമാർ. സുരേന്ദ്രനെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സെൻകുമാർ വിമര്‍ശിച്ചു.
മന്ത്രിമാർ ഉൾപ്പെടെ വാറണ്ടുള്ളവർ സ്വതന്ത്രമായി നടക്കുമ്പോഴാണ് സുരേന്ദ്രനെതിരെ ഓരോ ദിവസം ഓരോ കേസുകൾ ചുമത്തുന്നതെന്ന് സെൻകുമാർ പറഞ്ഞു. ശബരിമലയിൽ പൊലീസെടുത്ത നടപടികളൊന്നും ശരിയല്ലെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി. സുരേന്ദ്രനെതിരെ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
