കെ ആർ മീരയെ തെറി വിളിക്കാൻ അണികൾക്ക് ആഹ്വാനം നൽകുന്ന അസഭ്യ സൂചനയോടെയാണ് വി ടി ബൽറാം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയത്. ഇതിനെതിരെയാണ് ടി സിദ്ദിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

കോഴിക്കോട്: എഴുത്തുകാരി കെ ആർ മീരയുടെ പേരിനെപ്പറ്റി ആസഭ്യ സൂചനയോടെ വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിനെതിരെ ടി സിദ്ദിഖ്. എഴുത്തുകാരിയെ നിലവാരം കുറഞ്ഞ രീതിയിൽ ആക്രമിക്കുന്നത് കോൺഗ്രസ് സംസ്കാരമല്ലെന്നാണ് ബൽറാമിനെതിരായി കോഴിക്കോട് ഡിസിസി പ്രസിഡന്‍റിന്‍റെ വിമർശനം. കെ ആർ മീരയെ തെറി വിളിക്കാൻ അണികൾക്ക് ആഹ്വാനം നൽകുന്ന സൂചനയോടെയാണ് വി ടി ബൽറാം കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ എഴുതിയത്. ഇതിനെതിരെ പൊതു, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിനെതിരെയും സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും കെ ആർ മീര ഫേസ്ബുക്കിൽ എഴുതിയിരുന്നുവെന്ന് ടി സിദ്ദിഖ് തന്‍റെ കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് പിന്നാലെ കെ ആർ മീര എഴുതിയ കുറിപ്പും പുസ്തകങ്ങൾക്കൊപ്പം എഴുത്തുകാരി നിൽക്കുന്ന ചിത്രവും ടി സിദ്ദിഖ് തന്‍റെ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.