കുണ്ടുതോട് മംഗലപ്പള്ളി എസ്റ്റേറ്റിലെ 30  തൊഴിലാളികളാണ് എസ്റ്റേറ്റ് മാനേജര്‍ മുരളീധരമേനോനെ ഓഫീസില്‍ തടഞ്ഞ് വച്ചത്. റബര്‍ തോട്ടത്തില്‍ ജോലി ചെയ്യുന്ന  തൊഴിലാളികള്‍ക്ക്  രണ്ട് മാസമായി ശമ്പളമോ യാത്രാബത്തയോ  ലഭിച്ചിട്ടില്ല .ക്രിസ്തുമസ്  തലേന്നും പണം ലഭിക്കാതായതോടെയാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി എത്തിയത് മനേജറെ  മൂന്ന് മണിക്കൂര്‍ നേരം ഓഫീസിനുള്ളില്‍ തടഞ്ഞ് വച്ചു തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് എത്തി തൊഴിലാളി നേതാക്കളും മാനേജരുമായി ചര്‍ച്ച നടത്തി.

 ഓരോ തൊഴിലാളിക്ക് 4000 രൂപ വീതം നല്‍ക്കാമെന്ന്  ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. തൊഴിലാളികള്‍ക്ക് 10000 രൂപ മുതല്‍ 20000 രൂപ വരെ കുടിശ്ശികയുണ്ട് കുടിശ്ശിക തീര്‍ത്ത് മുഴുവന്‍ തുകയും അടുത്ത ദിവസങ്ങളില്‍ വിതരണം ചെയ്യാത്ത പക്ഷം സമരം ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം.സിഐടിയുവിന്റെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്