തലാക്ക് ബില്‍ പാർലമെൻറില്‍ നാളെ ചർച്ചയാകാനിരിക്കെ ഉത്തർപ്രദേശില്‍ നിന്നും ഉള്ള ഒരു തലാക്ക് വാർത്ത....വിളിച്ചുണർത്താൻ വൈകിയതിന് ഭാര്യയെ തലാക്ക് ചെയ്തു. ഉത്തർപ്രദേശിലെ റാംനഗറിലാണ് സംഭവം.
റാംപൂരിലെ അസിംനഗർ സ്വദേശി ഖ്വാഷിം ആണ് വിളിച്ചുണർത്താൻ വൈകിയെന്ന കാരണം പറഞ്ഞ് ഭാര്യ ഗുല്‍ അഫ്ഷാനെ മൂന്ന് തവണ തലാക്ക്ചൊല്ലി ഉപേക്ഷിച്ചത്. ഭാര്യ കൂടുതല്‍ ഉറങ്ങിപ്പോയെന്നും ഇക്കാരണത്താല്‍ ആണ് താൻ വൈകി എണീക്കേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു തലാക്ക് ചൊല്ലല്‍.
തുടർന്ന് ഗുല്‍ അഫ്ഷാനെ വീട്ടില്‍ പൂട്ടിയിട്ട് ഖ്വാഷിം കടന്നുകളഞ്ഞു. തുടർന്ന് പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.6 മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്ന് മുതല്‍ ഭർത്താവ് പീഡിപ്പിക്കാറുണ്ടെന്നും ഗുല്‍അഫ്ഷാന്‍ പറഞ്ഞു. എന്നാല്‍ ഗുല്‍ അഫ്ഷാൻ പരാതി നല്‍കിയിട്ടില്ലെന്നും അക്കാരണത്താല്‍ ഒന്നും ചെയ്യാൻ കഴിയില്ലെന്നുമാണ് പൊലീസ് നിലപാട്
