കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഖുണ്ടൂസ് പ്രവിശ്യയിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 13 പോലീസുകാർ കൊല്ലപ്പെട്ടു. ചെക്പോയിന്റിലുണ്ടായിരുന്ന ഒരു പോലീസുകാരൻ മാത്രമാണു രക്ഷപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു.
തലസ്ഥാനമായ കാബൂളിലേക്കും വടക്കന്‍ അഫ്ഗാനിസ്താനിലേക്കുമുള്ള പ്രധാന റോഡ് കടന്നുപോകുന്നത് ഖുണ്ടൂസ് പ്രവിശ്യയിലൂടെയാണ്. കൃഷിസ്ഥലങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദേശം.

