കാവേരി മാനേജ്മെൻറ് ബോർഡ് വിഷയത്തില്‍ മൗന പ്രതിഷേധവുമായി നടികര്‍ സംഘം

ചെന്നൈ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപീകരിക്കാത്ത കേന്ദ്രസർക്കാർ നിലപാടിനെതിരെ തമിഴ്നാട്ടിലെ സിനിമാതാരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്‍റെ പ്രതിഷേധയോഗം. തമിഴ് സിനിമാലോകത്തെ എല്ലാ താരങ്ങളും പ്രതിഷേധത്തില്‍ അണിനിരക്കുന്നുണ്ട്. മൗനം അനുഷ്ടിച്ചാണ് താരങ്ങളുടെ പ്രതിഷേധം. കേന്ദ്രസർക്കാരിനെതിരെ ഡിഎംകെ പ്രവർത്തനാദ്ധ്യക്ഷൻ എം.കെ.സ്റ്റാലിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ കാവേരി സംരക്ഷണയാത്രയും സംസ്ഥാനത്ത് തുടരുകയാണ്.