മഴക്കെടുതി നേരിടാന്‍ കേരളത്തിന് തമിഴ്നാട് അടിയന്തര സഹായമായി അഞ്ച് കോടി നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു.
ചെന്നൈ: മഴക്കെടുതി നേരിടാന്‍ കേരളത്തിന് തമിഴ്നാട് അടിയന്തര സഹായമായി അഞ്ച് കോടി നല്‍കും. ആവശ്യമെങ്കില്‍ കൂടുതല്‍ സഹായം നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. കേരളത്തിന് എല്ലാ പിന്തുണയും നല്‍കി കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിട്ടുണ്ട്. ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നില്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.
മഴക്കെടുതി തടയാന്‍ കൂടുതല്‍ ധനസഹായം ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കാണും. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ 22 പേരാണ് മരിച്ചത്. ദുരന്തം നേരിടാനായി സര്‍ക്കാര്‍ സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്.
