ചെന്നൈ: തിരുനെല്‍വേലിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പയെ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്കും കലക്ടര്‍ക്കും കമ്മീഷണര്‍ക്കുമെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലൈന്‍സ് മീഡിയയ്ക്ക് വേണ്ടി വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റ് ബാലയാണ് അറസ്റ്റിലായത്. ഇലക്ട്രോണിക് മാധ്യമം വഴി അശ്ലീലപ്രചരണം നടത്തിയെന്ന ഐ ടി ആക്ട് 67 ഉം അപവാദപ്രചാരണത്തിന് ഐപിസി 501 ആം വകുപ്പുമാണ് ബാലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.