ചെന്നൈ: ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. തമിഴ്നാട് നിയമസഭയിലാണ് എടപ്പാടിയുടെ പ്രസ്താവന. ബിജെപിയുമായി സഹകരണവുമില്ല, പിന്തുണയുമില്ല എടപ്പാടി പറഞ്ഞു. കാവേരി വിഷയത്തില്‍ കേന്ദ്രത്തില്‍ സമ്മർദ്ദം ചെലുത്തുന്നില്ലെന്നും കേന്ദ്രത്തെ തമിഴ്നാട് സർക്കാറിന് ഭയമാണെന്നും പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.