ചെന്നൈ: എഐഎഡിഎംകെ ശശികല പക്ഷം തിരഞ്ഞെടുത്ത നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനി സാമി വീണ്ടു ഗവര്‍ണറെ കാണുന്നു. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഗവര്‍ണറുടെ തീരുമാനത്തിനായി തമിഴ്‌നാട് കാത്തിരിക്കുമ്പോഴാണ് കൂടിക്കാഴ്ച. ഗവര്‍ണറുടെ ആവശ്യപ്പെട്ടപ്രകാരമാണ് പളനി സ്വാമി രാജ്ഭവനിലത്തി ഗവര്‍ണറെ കാണുന്നതെന്നാണ് വിവരം.
11:30ന് രാജ്ഭവനില്‍ എത്തണമെന്ന് പളനി സ്വാമിക്ക് നിര്‍ദ്ദേശം ലഭിച്ചെന്നാണ് ശശികല പക്ഷം നേതാക്കള്‍ അവകാശപ്പെടുന്നത്. മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചതാണ് സൂചനയെന്നാണ് നേതാക്കള്‍ നല്‍കുന്ന നിവരം. തമിഴ്‌നാട്ടിലെ ഭരണ പ്രതിസന്ധി മറികടക്കാന്‍ ഉടനടി നടപടി വേണമെന്നാണ് ശശികല വിഭാഗം ആവശ്യപ്പെടുന്നത്.
ഭരണക്കഷിയായ എഐഎഡിഎംകെ തിരഞ്ഞെടുത്ത നിയമക്ഷി നേതാവ് 121 എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ സംയുക്തച വോട്ടെടുപ്പിലേക്ക് പോകാന്‍ ഗവര്‍ണര്‍ക്കാവില്ല. വോട്ടെടുപ്പിലേക്ക് പോയാല്‍ ശശികല വിഭാഗത്തിന് കോടതിയെ സമീപിക്കാം. അത്തരമൊരു നിയമപ്രശ്‌നത്തിലേക്ക് ഗവര്‍ണര്‍ നീങ്ങില്ലെന്നാണ് സൂചന. അതേ സമയം ഒപിഎസ് ക്യാ്മ്പും ആത്മവിശ്വാസത്തിലാണ്.
