ചെന്നൈ: കാരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി തല്ലിക്കൊന്നു. കോളേജിലെ പൂർവവിദ്യാർഥി ഉദയകുമാറാണ് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനി സൊണാലിയെ കൊലപ്പെടുത്തിയത്. പരിക്കേറ്റ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിയ്ക്കാൻ കോളേജധികൃതർ തയ്യാറായില്ലെന്ന് മറ്റ് വിദ്യാർഥികൾ ആരോപിച്ചു.