ചെന്നൈ: അമ്മയുടെ കാമുകന്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഒരു ടെലിവിഷന്‍ പരിപാടിയിലായിരുന്നു. 12 വയസുമുതല്‍ പീഡനം തുടങ്ങിയതാണെന്നും അതില്‍ ഏഴുവയസുള്ള കുട്ടിയുണ്ടെന്നും ഇവര്‍ പറയുന്നു. അമ്മയോടു പീഡനവിവരം തുറന്നു പറഞ്ഞു എങ്കിലും അവര്‍ അതു കാര്യമാക്കിയില്ല. 

പിന്നീട് ഇയാള്‍ പീഡനം തുടര്‍ന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ഗര്‍ഭിണിയായി. ആമാശയത്തില്‍ ട്യൂമറാണെന്നു പറഞ്ഞ് അവര്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയ ശേഷമാണു ഞാന്‍ ഗര്‍ഭിണിയായിരുന്നു എന്ന് അറിയുന്നത്. പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമ്മയേയും കാമുകനേയും പരിപാടിയില്‍ എത്തിച്ചു. 

എന്നാല്‍ ഇവര്‍ വളരെ ലാഘവത്തോടെയാണു സംഭവത്തെക്കുറിച്ചു വിവരിച്ചത്. ഞാന്‍ അവളെ പീഡിപ്പിച്ചിട്ട് ഒളിച്ചോടിയൊന്നുമില്ല, പണിയെടുത്ത് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്, താന്‍ ആരേയും വഞ്ചിച്ചിട്ടില്ല എന്നും യുവാവ് പറയുന്നത്. അല്ലെങ്കില്‍ അവര്‍ക്കു എന്നെ ജയിലില്‍ അയക്കാമല്ലോ. അങ്ങനെയായിരുന്നെങ്കില്‍ രണ്ടു മാസം കഴിഞ്ഞു പുറത്തിറങ്ങി സന്തോഷത്തോടെ ജീവിക്കുമായിരുന്നു. 

ഇത് കഴിഞ്ഞ ഏഴുവര്‍ഷമായി താന്‍ അനുഭവിക്കുകയാണ് എന്നും യുവാവ് പറയുന്നു. സഹോദരിമാരുടേയും പെണ്‍കുട്ടിയുടേയും അമ്മയുടേയും ഒപ്പമാണ് യുവാവ് ഇപ്പോള്‍ താമസിക്കുന്നത്. ആദ്യം അമ്മയുടെ കൂടെ താമസിച്ച ഇയാള്‍ പിന്നീട് തന്നേയും നിരന്തരം പീഡിപ്പിക്കുയായിരുന്നു എന്നും പെണ്‍കുട്ടി പറയുന്നു.