ചെന്നൈ: ആദായനികുതി റെയ്‍ഡിനെ തുടര്‍ന്ന് തമിഴ്നാട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട പി. രാമമോഹന റാവുവിനെ നെഞ്ചുവേദനയെ തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ഒരുമണിക്ക് അണ്ണാ നഗറിലെ വീട്ടിൽവച്ച് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന പോരൂർ ശ്രീരാമചന്ദ്ര ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ശേഖർ റെഡ്ഡിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള റെയ്ഡിൽ റാവുവിന്റെ മകൻ വിവേകിന്റെയും ബന്ധുക്കളുടെയും വീട്ടിൽനിന്നു 30 ലക്ഷം രൂപയും അഞ്ചു കിലോ സ്വർണവും ഒട്ടേറെ പണമിടപാട് രേഖകളും ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു.