17 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍ കഞ്ചാവെത്തിച്ചത് തമിഴ്നാട്ടില്‍ നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഴക്കുട്ടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയ്ക്കെത്തിയ തമിഴ്നാട് സ്വദേശിയെ 17 കിലോ കഞ്ചാവുമായി പിടികൂടി. കഴക്കൂട്ടം എസ്ഐ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതി യെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ മധുര ജില്ലയില് തേനി റോഡില് വീരുമാണ്ടി മകന് മുരുകേശന്(56) ആണ് കഴക്കുട്ടം പോലീസിന്റെ പിടിയിലായത്.
കഴക്കൂട്ടം ടെക്നോപാര്ക്കിന് സമീപമുള്ള സാജി ഹോസ്പിറ്റല് ജംഗ്ഷന് സമീപം വില്പ്പന നടത്തുന്നതിനായി കഞ്ചാവ് കൊണ്ട് വന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. തമിഴ്നാട്ടില് സമാനമായ നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്. സൈബര് സിറ്റി സബ്ഡിവിഷന് പൊലീസ് അസിസ്റ്റന്റ് കമ്മീഷണര് അനില് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ആണ് പരിശോധന നടന്നത്.
കഴക്കൂട്ടം പൊലീസ് സ്റ്റേഷന് ഇന്സ്പെക്ടര് എ എസ്.വൈ.സുരേഷിന്റെ നേതൃത്വത്തില് എസ്ഐമാരായ വിഎസ്. സുധീഷ് കുമാര്, അജയകുമാര്, എഎസ്ഐ അന്വര്, സിപിഒമാരായ പ്രദീപ്, വിനോദ്, അരുണ് എന്നിവര് സംഘത്തിലുണ്ടായിരുന്നു
