കന്യാകുമാരി നാഗര്‍കോവില്‍ ദേശീയ പാതയക്ക് സമീപം പൊത്തോടി കണ്ട്കൃഷ്‌ടിയില്‍ ഏപ്രില്‍ ഒന്നിനാണ് അഞ്ജാത മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം കണ്ട അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിന്റെ ഭാഗമായി തമിഴ്നാട് പൊലീസ് തിരുവനന്തപുരത്തെത്തി. 25നും 35നും ഇടയില് പ്രായമുള്ള യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കന്യാകുമാരി നാഗര്കോവില് ദേശീയ പാതയക്ക് സമീപം പൊത്തോടി കണ്ട്കൃഷ്ടിയില് ഏപ്രില് ഒന്നിനാണ് അഞ്ജാത മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാന് പറ്റാത്തവിധം മുഖം വികൃതമായിരുന്നു, മൃതദേഹത്തിന്റെ വലതു കയ്യില് ARYA ONLY IN MY HEART എന്ന് പച്ച കുത്തിയിട്ടുണ്ട്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുവെന്നാണ് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട്. നാഗര്കോവില് മെഡിക്കല് കോളേജ് ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
