ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം: മലപ്പുറം വളാഞ്ചേരിക്ക് സമീപം വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞു. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡിൽ ഒഴുകി. പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് സ്പിരിറ്റ് നിർവീര്യമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.