എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച ശരത് പവാറിന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.
ദില്ലി: എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. റഫാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച ശരത് പവാറിന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് എന്‍സിപി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചത്.
ബിഹാറിലെ കതിഹാര്‍ എംപി കൂടിയായ താരിഖ് എംപി സ്ഥാനവും രാജിവെച്ചു. എന്‍സിപിയുടെ ബിഹാറിലെ പ്രധാന മുഖങ്ങളിലൊരാളായ താരിഖ് അന്‍വര്‍ പാര്‍ട്ടി വിട്ടത് എന്‍സിപിക്ക് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്.
റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദിയുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് ജനങ്ങള്‍ക്ക് സംശയമില്ലെന്നായിരുന്നു മറാത്തി ചാനലിനോട് പവാര്‍ നടത്തിയ പ്രതികരണം.
