നിലപാടുകള്‍ കൊണ്ട് വ്യത്യസ്തയായ ബംഗ്ലാദേശുകാരിയായ എഴുത്തുകാരി തസ്ലിമ നസ്രിന്‍ പുതിയ പുസ്തകം എഴുതുന്നു. എന്ത് കൊണ്ട് ഞാന്‍ മുസ്ലിമല്ല എന്ന പേരിലാണ് പുതിയ പുസ്തകമെഴുതുന്നതെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
തസ്ലിമയുടെ ട്വീറ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണമാണ് ലഭിക്കുന്നത്. മതേതര ഇന്ത്യയില്‍ ഈ പുസ്തകം പുറത്തിറക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും ട്വീറ്റിന് മറുപടി വരുന്നുണ്ട്. വ്യത്യസ്തമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് എഴുത്ത് തുടരുന്ന തസ്ലിമയ്ക്ക് മതമൗലികവാദികളുടെ നിരന്തര ഭീഷണി ഉണ്ടായിട്ടുണ്ട്.
