മൃതദേഹത്തിന് അടുത്ത് തന്നെയായി ബാബ്‍ലൂവിന്‍റെ തലയും പൊലീസ് കണ്ടെത്തി. ബാബ്‍ലൂവിന്‍റെ കൂടെ താമസിച്ചിരുന്ന സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

ദില്ലി: ടാറ്റു ആര്‍ട്ടിസ്റ്റിന്‍റെ തലയില്ലാത്ത മൃതദേഹം ദില്ലിയിലെ മയൂര്‍ വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള കുറ്റിക്കാട്ടില്‍. ബീഹാറില്‍ നിന്നുള്ള 22 കാരനായ ബാബ്‍ലൂ എന്നയാളുടെ മൃതദേഹമാണിതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ട വഴിയാത്രക്കാരനാണ് സംഭവം പൊലീസിനെ അറിയിച്ചത്. 

മൃതദേഹത്തിന് അടുത്ത് തന്നെയായി ബാബ്‍ലൂവിന്‍റെ തലയും പൊലീസ് കണ്ടെത്തി. ബാബ്‍ലൂവിന്‍റെ കൂടെ താമസിച്ചിരുന്ന സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച മുതലാണ് ഇയാളെ കാണാതായതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബാബ്‍ലൂവിനെ കൊന്ന് ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹത്തിന്‍റെ ഉടല്‍ കുറ്റിക്കാട്ടില്‍ കൊണ്ടിട്ടതാകാമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് അന്വേഷണം നടത്തുകയാണ്.