നികുതിചോര്‍ച്ച തടയാന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകുമെന്ന ധനമന്ത്രിയുടെ ഉറപ്പിനിടെയാണ് സംസ്ഥാനത്തെ നികുതി വരുമാനം കൂടിയതായി ഡോ. തോമസ് ഐസക് പറയുന്നത്. ഇടത് ഭരണം ജനങ്ങളേറ്റെടുത്തതിന്റെ സൂചനയാണിത്. ജൂണിലെ നികുതിവരുമാനം 19 ശതമാനാണ്. നികുതി വരുമനം 25 ശതമാനത്തിലേക്കെത്തിക്കാനുള്ള നിര്‍ദ്ദേശങ്ങളും നികുതി ചോര്‍ച്ച തടയാനുള്ള പുതിയ സോഫ്‍റ്റ്‍വെയര്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളും ബജറ്റിലുണ്ടാകും. ക്ഷേമപെന്‍ഷനുകള്‍ കൂടും. ന്യായവില ശൃംഖല മെച്ചപ്പടുത്താനും പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താനും നടപടിയുണ്ടാകും.
കാര്‍ബണ്‍ ന്യൂട്രാലിറ്റി അടക്കം പരിസ്ഥിതി സൗഹൃദ നിര്‍ദ്ദേശങ്ങള്‍ക്കും ശുചിമുറികള്‍ അടക്കം സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും ബജറ്റ് ഊന്നല്‍ നല്‍കും. അതേസമയം വന്‍ ചെലവു ചുരുക്കല്‍ നടപടികള്‍ തന്നെയാകും എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന്റെ ഹൈലൈറ്റ്. വന്‍കിട പദ്ധതികള്‍ക്ക് പണം അനുവദിക്കാനിടയില്ല. ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസമടക്കമുള്ള നടപടികള്‍ക്കും സാധ്യയുണ്ട്. സാധാരണക്കാര്‍ക്ക് ബാധ്യതവരുത്താത്തവിധം നികുതി ഘടനയില്‍ പൊളിച്ചെഴുത്തും പ്രതീക്ഷിക്കപ്പെടുന്നു.
