Asianet News MalayalamAsianet News Malayalam

ട്രാഫിക് പൊലീസുകാരന്‍റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ രാജേഷിനെ  കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈയില്‍ ട്രാഫിക്ക് പൊലീസ് മര്‍ദിച്ചത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വനിതായാത്രക്കാരിയെ കയറ്റാന്‍ കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. 

taxi driver commit suicide after beaten by traffic police
Author
Chennai, First Published Jan 31, 2019, 8:54 PM IST

ചെന്നൈ: ചെന്നൈയില്‍ ട്രാഫിക് പൊലീസുകാരന്‍റെ മര്‍ദ്ദനത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കുടുംബ പ്രശ്നം കാരണമാണ് ആത്മഹത്യയെന്നാണ് പൊലീസ് വാദം. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു യുവാവ് എന്ന് വ്യക്തമാക്കുന്ന  വീഡിയോ പുറത്ത് വന്നു. 

കുടുംബപ്രശ്നം കാരണം ആത്മഹത്യയെന്ന് ചൂണ്ടികാട്ടി പൊലീസ് അവസാനിപ്പിച്ച കേസിലാണ് വഴിത്തിരിവ്. ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ രാജേഷിനെ  കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചെന്നൈയില്‍ ട്രാഫിക്ക് പൊലീസ് മര്‍ദിച്ചത്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത വനിതായാത്രക്കാരിയെ കയറ്റാന്‍ കോയമ്പേട് സിഗനില് സമീപം വാഹനം നിര്‍ത്തിയത് അനധികൃതമായാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. 

രാജേഷ് കോയമ്പേട് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ അന്വേഷണം നടന്നില്ല. സംഭവത്തിന് ശേഷം ഞയാറാഴ്ച്ച പുലര്‍ച്ചെ രാജേഷിനെ സമീപത്തെ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് പൊലീസ് തിരികെ നല്‍കിയ മൊബൈല്‍ ഫോണിലില്‍ നിന്നാണ് രാജേഷിന്‍റെ ആത്മഹത്യ വീഡിയോ വീട്ടുകാര്‍ക്ക് കിട്ടിയത്.

ഫോണിന്‍റെ പ്രാഥമിക പരിശോധനയില്‍ ഈ വീഡിയോ കണ്ടില്ലെന്നും പിന്നീട് ഫോണ്‍ വിദഗ്ധര്‍ക്ക് കൈമാറി റീസ്റ്റോര്‍ ചെയ്തതിന് ശേഷമാണ് ലഭിച്ചതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. ആസൂത്രിതമായി ഫോണില്‍ നിന്ന് ആത്മഹത്യാ വീഡിയോ പൊലീസുകാര്‍ തന്നെ നീക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഡ്രൈവറുടെ മരണത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടിലെ തരൈമണിയിലും ട്രാഫിക്ക് പൊലീസ് മര്‍ദിച്ചതിന്‍റെ മനപ്രയാസത്തില്‍ മറ്റൊരു ടാക്സി ഡ്രൈവര്‍ സ്വയം തീ കൊളുത്തി മരിച്ചിരുന്നു.
 

Follow Us:
Download App:
  • android
  • ios