ജിദ്ദ: ഒമ്പതാമത് ടി സി എഫ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഫെബ്രുവരി പത്തിന് ജിദ്ദയില്‍ തുടക്കമാകും. ഒരു മാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പതിനാറ് പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കളിക്കാര്‍ വിവിധ ടീമുകളിലായി അണിനിരക്കും. ജിദ്ദയിലെ ബി എം കെ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന പ്രചാരണ പരിപാടിയില്‍ ബി സി സി ഐ മുന്‍വൈസ് പ്രസിഡന്റ് ടി സി മാത്യൂ മുഖ്യാതിഥി ആയിരിക്കും.