അടിയന്തരപ്രമേയത്തിന് ടിഡിപി പുതിയ നോട്ടീസ് നല്‍കി

First Published 20, Mar 2018, 11:00 AM IST
tdp issue new notice
Highlights
  • . അണ്ണാ ഡിഎംക-, ടിആര്‍എസ് എംപിമാരുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി സ്പീക്കര്‍ നടപടികള്‍ വൈകിപ്പിക്കുമെന്നാണ് സൂചന.  

ദില്ലി: ടിഡിപിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ചേര്‍ന്ന കേന്ദ്രസര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് വീണ്ടും ലോക്സഭയിലെത്തും. പ്രതിഷേധം അവസാനിപ്പിക്കുന്നതായി അണ്ണാ ഡിഎംകെയും ടി.ആര്‍.എസും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവിശ്വാസപ്രമേയത്തിന് നല്‍കുന്ന നോട്ടീസില്‍ സ്പീക്കര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അനുവാദമില്ല. അംഗങ്ങളുടെ അഭിപ്രായം പരിഗണിച്ച ശേഷമേ സ്പീക്കര്‍ക്ക് നിലപാട് വ്യക്തമാക്കാന്‍ സാധിക്കൂ. 

അന്‍പത് അംഗങ്ങളെങ്കിലും പിന്തുണച്ചാല്‍ മാത്രമേ ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കാനും വോട്ടെടുപ്പ് നടത്താനും സാധിക്കൂ. നോട്ടീസ് കിട്ടിയതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ നേരത്തെ സഭയില്‍ അറിയിച്ചപ്പോള്‍ നോട്ടീസിനെ പിന്തുണച്ച് 150--ഓളം പ്രതിപക്ഷ എംപിമാര്‍ എഴുന്നേറ്റ് നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടിആര്‍എസ്-- അണ്ണാഡിഎംകെ എംപിമാരുടെ ബഹളം കാരണം തനിക്ക് നടപടികളില്ലക്ക് നീങ്ങാന്‍ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ തുടര്‍നടപടികള്‍ നീട്ടിവയ്ക്കുകയായിരുന്നു. ഇന്ന് ടിഡിപി പുതിയ നോട്ടീസ് നല്‍കിയെങ്കിലും ബഹളം കാരണം തുടര്‍നടപടികളിലേക്ക് കടക്കാന്‍ സാധ്യത കുറവാണ്. അണ്ണാ ഡിഎംക-, ടിആര്‍എസ് എംപിമാരുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി സ്പീക്കര്‍ നടപടികള്‍ വൈകിപ്പിക്കുമെന്നാണ് സൂചന.  

loader