ബന്ത: എട്ടു വയസ്സുകാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ സ്വകാര്യ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബന്ത ജില്ലയിലെ  സദ്ദിമടാൻപുട്ട് ഗ്രാമത്തിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. അർബജ് എന്ന വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ അധ്യാപകനായ ജയ്‍രാജാണ് അറസ്റ്റിലായത്. 

ചൊവാഴ്ച്ച ക്ലാസ്സ് എടുത്തുകൊണ്ടിരിക്കുന്ന സമയത്താണ്  ജയ്‍രാജ് അർബജിനെ മർദ്ദനത്തിന് ഇരയാക്കുന്നത്. തുടർന്ന് ബോധരഹിതനായ അർബജിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ അർബജിന്റെ കുടുംബം നൽകിയ പരാതിയിൻമേൽ  ജയ്‍രാജിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എൽ ബി കുമാർ പാൽ വ്യക്തമാക്കി.