സ്കൂളില്‍ വച്ചാണ് അധ്യാപകന്‍ പെണ്‍കുട്ടികളെ വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചത് മൂന്ന് പെണ്‍കുട്ടികളാണ് പൊലീസില്‍ പരാതി നല്‍കിയത്
ദര്ബംഗ: വിദ്യാര്ത്ഥികളായ പെണ്കുട്ടികളെ സ്കൂളില് വച്ച് അശ്ലീല ദൃശ്യങ്ങള് കാണാന് നിര്ബന്ധിച്ച അധ്യാപകന് അറസ്റ്റില്. അധ്യാപകനെതിരായ വിദ്യാര്ത്ഥികളുടെ പരാതിയില് നടപടിയെടുക്കാതിരുന്നതിന് സ്കൂള് പ്രിന്സിപ്പലും അറസ്റ്റിലായിട്ടുണ്ട്.
മൂന്ന് വിദ്യാര്ത്ഥിനികളും അവരുടെ മാതാപിതാക്കളുമാണ് അധ്യാപകനും പ്രിന്സിപ്പലിനുമെതിരെ പൊലീസില് പരാതി നല്കിയത്. അധ്യാപകര് തങ്ങളെ അശ്ലീല ദൃശ്യങ്ങള് കാണാന് നിര്ബന്ധിച്ചുവെന്നും തുടര്ന്ന് ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ചുവെന്നുമാണ് പരാതി. ഇക്കാര്യം പ്രിന്സിപ്പലിന്റെ ശ്രദ്ധയില് പെടുത്തിയിട്ടും അധ്യാപകനെതിരെ യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പരാതിയിലുണ്ട്.
തുടര്ന്ന് ദര്ബംഗ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ലാല് ബാഗിലുള്ള സര്ക്കാര് സ്കൂളിലെ അധ്യാപകനും പ്രിന്സിപ്പലും അറസ്റ്റിലായത്. സംഭവം പുറത്തറിഞ്ഞതോടെ സ്കൂള് അനിശ്ചിതകാലത്തേക്ക് പൂട്ടിയിട്ടിരിക്കുകയാണ്.
