ഹൈദരാബാദ്: ഒന്നാംക്ലാസുകാരനെ നിര്‍ബന്ധിച്ച് മൂത്രം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലാണ് ഒന്നാം ക്ലാസുകാരനെ അധ്യാപകന്‍ മൂത്രം കലര്‍ത്തിയ ജ്യൂസ് കുടിപ്പിച്ചത്. 

ചിരാല- പെരളയിലെ വിദ്യാ കണ്‍സെപ്റ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഫെബ്രുവരി മൂന്നിന് ക്ലാസിലെ പെണ്‍കുട്ടിയുടെ ജ്യൂസ് പാത്രത്തില്‍ കുട്ടി മൂത്രമൊഴിക്കുകയും ജ്യൂസ് കുടിക്കേണ്ടെന്നും താന്‍ മൂത്രമൊഴിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിയോട് പറയുകയും ചെയ്തു. 

കരഞ്ഞുകൊണ്ട് അധ്യാപകനെ സമീപിച്ച പെണ്‍കുട്ടി ആണ്‍കുട്ടിയ്‌ക്കെതിരെ പരാതി പറയുകയും അധ്യാപകന്‍ കുട്ടിയെ ജ്യൂസ് കുടിയ്ക്കാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. കുട്ടി പലതവണ ക്ഷ ചോദിച്ചിട്ടും അധ്യാപകന്‍ സമ്മതിച്ചില്ലെന്നും മൂത്രം കുടിപ്പിക്കുകയായിരുന്നുവെന്നുമാണ് കേസ്.