ന്യൂയോര്‍ക്ക്: അമേരിക്കയിലെ അലബാമയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപിക അറസ്റ്റില്‍. ഗ്രീന്‍സ് ബറോ സ്‌കൂളിലെ ശാസ്ത്ര അധ്യാപിക കോട്‌നി വാലസാണ് (28) അറസ്റ്റിലായത്. 17 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി മാസങ്ങളോളും ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കേസിലാണ് അറസ്റ്റ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായും കൂടുതല്‍ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്നും ഡിസ്ട്രിക്ട് അറ്റോര്‍ണി അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.
