സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത് 

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ എട്ടാം ക്ലാസുകാരിയെ അധ്യാപകന്‍ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തകഴി ഗവണ്‍മെന്‍റ് യുപി സ്കൂളിലെ അധ്യാപകനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. തകഴി കുന്നമ്മചിറയില്‍ നിസ്സാം എന്നയാളാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ഉച്ചയ്ക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അധ്യാപകന്‍ കുട്ടിയുടെ മുറിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓടി മാറിയ കുട്ടി കരഞ്ഞ് കൊണ്ട് പുറത്ത് വന്നത് കണ്ട് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നിസാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തകളി സ്കൂല്‍ 11 വര്‍ഷമായി അധ്യാപകനാണ് ഇയാള്‍.