കോഴിക്കോട് ആവളയില്‍ പത്ത് കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. ചൈല്‍ഡ് ലൈന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് അറബി അധ്യാപകനായ അബ്ദുള്‍ റസാഖ് അറസ്റ്റിലായത്.
നാലാംക്ലാസ് വിദ്യാര്‍ത്ഥികളായ 10 പേരാണ് പലപ്പോഴായി പീഡനത്തിന് ഇരയായത്. ഒഴിവ് സമയത്ത് കുട്ടികളെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനത്തിനിരയായ കുട്ടികളില്‍ ചിലര്‍ വിവരം വീട്ടില്‍ അറിയിക്കുകയും പിന്നീട് പരാതി ചൈല്‍ഡ് ലൈന് കിട്ടുകയുമായിരുന്നു. ചൈല്‍ഡ് ലൈനും, സ്കൂളിലെ പ്രധാന അധ്യാപകനും നല്‍കിയ പരാതിയിലാണ് അബ്ദുള്‍ റസാഖിനെ അറസ്റ്റ് ചെയ്തത്. വിവരം പുറത്തായതിനെ തുടര്‍ന്ന് ഹജ്ജിന് പോകുന്നുവെന്ന് കാട്ടി അധ്യാപകന്‍ അവധിക്ക് അപേക്ഷ നല്‍കി മുങ്ങിയെങ്കിലും മേപ്പയൂര്‍ പോലീസിന്റെ പിടിയിലായി. പ്രതിക്കെതിരെ പോക്‌സോ ചുമത്തി. കോഴിക്കോട്ടെ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
