2016 ആഗസ്റ്റ് നാലിനാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്

പുതുച്ചേരി: അധ്യാപകന്‍ തിരുത്തിയ നോട്ട്ബുക്ക് എടുക്കാന്‍ സ്റ്റാഫ് റൂമിലെത്തിയ പെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത കേസില്‍ അധ്യാപകന് 10 വര്‍ഷത്തെ തടവ്. ബുധനാഴ്ചയാണ് വിധി പുറത്തുവന്നത്. 10 വര്‍ഷത്തെ തടവിനോടൊപ്പം 5000 രൂപയും ഇയാള്‍ അടക്കണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുച്ചേരിയിലെ സുരാകുഡിയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ അധ്യാപകനായ സിവനേശന്‍ 2016 ആഗസ്റ്റ് നാലിനാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഉച്ചഭക്ഷണ സമയത്ത് നോട്ട്ബുക്ക് എടുക്കാന്‍ സ്റ്റാഫ് റൂമില്‍ എത്തിയതായിരുന്നു.സംഭവത്തിന് ശേഷം ഇതാരോടും പറയരുതെന്ന് പെണ്‍കുട്ടിയെ ഇയാള്‍ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ആഗസ്റ്റ് 11 നാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.